Uncategorized
ഇരിട്ടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ മാലിന്യ കൂമ്പാരം

നിരവധി കെട്ടിടങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ് ജൈവ അജൈവ മാലിന്യങ്ങൾ ഉൾപ്പെടെയാണ് ഇവിടങ്ങളിലുള്ളത് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിത കർമ്മ സേന സ്ഥാപനങ്ങളിലും എത്തി മാലിന്യനിർമാർജനം ചെയ്യുമ്പോൾ പല സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ അലക്ഷ്യമായി ഒഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് പലയിടങ്ങളിലും ദുർഗന്ധവും വഹിക്കുന്നു.
ഇരിട്ടി പുതിയ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ അന്തിയുറങ്ങുന്നവർ മലമൂത്രവിസർജനം ഉൾപ്പെടെ ഇത്തരം സ്ഥലങ്ങളിലാണ് നിർവഹിക്കുന്നത്.നഗരസഭ ആരോഗ്യവിഭാഗം അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നതാണ് ആവിശ്യം




