Uncategorized
രസഗുള തീർന്നു; വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ചേരി തിരഞ്ഞ് അടി, വിവാഹം മുടങ്ങി

വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരിൽ ഉണ്ടാകുന്ന അടിപിടികൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ആലപ്പുഴയിൽ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികൾ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ് ബീഹാറിൽ. ബോധ് ഗയയിൽ ഒരു കല്യാണാഘോഷം രസഗുള തീർന്നതിനെ തുടർന്ന് കൂട്ടയടിയിൽ കലാശിച്ചു. വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിവാഹവും മുടങ്ങി.
നവംബർ 29 ന് ഒരു ഹോട്ടലിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. അതിഥികൾക്ക് വിളമ്പാറുള്ള പരമ്പരാഗത മധുര പലഹാരമായ രസഗുള തീർന്നപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ചെറിയൊരു വാക്കുതർക്കമായി തുടങ്ങിയ സംഭവം അതിവേഗം വളർന്ന് കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തു




