Uncategorized

പവർകട്ട് എന്തെന്ന് അറിയില്ല!; പത്ത് വർഷത്തിന്റെ പവർഫുൾ കേരളം

തുടർച്ചയായ പത്ത് വർഷം കേരളത്തിൽ മികച്ച ഭരണം കാഴ്ചവെയ്ക്കുകയാണ് പിണറായി വിജയൻ സർക്കാർ. സമസ്ത മേഖലയിലേയും വികസനമാണ് എൽ ഡി എഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കി വരുന്നത്. നാടെങ്ങും മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിൽ പല വികസന നേട്ടവും ലോകത്തിന് തന്നെ മാതൃകയായി മാറുന്ന കാഴ്ച നമ്മൾ കണ്ടു.

കെ എസ് ഇ ബി യിൽ തന്നെ പരിശോധിക്കുകയാണെങ്കിൽ എണ്ണാൻ പറ്റാത്ത അത്ര വികസനവും, മുന്നേറ്റവുമാണ് നടന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെയും പിണറായി സർക്കാരിന്റെയും കെ എസ് ഇ ബി യിലെ മാത്രം വികാസങ്ങൾ ഓരോന്നോരോന്നായി പരിശോധിക്കാം.

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. വൈദ്യുതി കണക്ഷനായി ഒരുപാട് നാല് ഉപഭോക്താവിന് കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം എല്ലായിടത്തും നിർദിഷ്ട വോൾട്ടേജ് ഉറപ്പാക്കുകയും, അപേക്ഷിച്ചാൽ ഉടൻ തന്നെ വൈദ്യുതി കണക്ഷൻ ലഭിക്കുന്ന രീതിയിൽ കെ എസ് ഇ ബി വളർന്നു.

യുഡിഫ് സർക്കാർ ഗുണനിലവാരമില്ലാത്ത മീറ്ററുകളും, സാധനം വാങ്ങുന്നതിൽ സുതാര്യതയില്ലായ്മയും ജനത്തിന് അധിക ബാധ്യത സൃഷ്ടിക്കുകയായിരുന്നു. എന്നാൽ എൽ ഡി എഫ് സർക്കാർ ആകട്ടെ സ്മാർട്ട് മീറ്റർ നടപ്പാക്കുകയും, ഉപഭോക്താക്കൾക്ക് ബാധ്യതകുറച്ച് ക്യാപ്പക്സ് മാതൃക സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്തു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ പോലെ കെ എസ് ഇ ബി യിലും നഷ്ടത്തിന്റെ കണക്കുകളായിരുന്നു ഉമ്മൻ‌ചാണ്ടി സർക്കാരിന് പറയാൻ ഉണ്ടായിരുന്നത്. എന്നാൽ തുടർച്ചയായ വർഷങ്ങളിൽ കെ എസ് ഇ ബി പ്രവർത്തന ലാഭത്തിൽ ഉയരുന്നതിന്റെ കാഴചയാണ്‌ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കാണാൻ കഴിയുന്നത്.

സൗജന്യ കണക്ഷനുകൾ നിർത്തലാക്കുകയായിരുന്നു ഉമ്മൻ‌ചാണ്ടി സർക്കാർ ചെയ്തത്. എന്നാൽ എൽഡിഎഫ് ഗവണ്മെന്റ് ആകട്ടെ അർഹത വിഭാഗങ്ങൾക്ക് സൗജന്യ കണക്ഷനുകൾ നൽകി. സമ്പൂർണ വൈദ്യുതീകരണം നടപ്പിലാക്കാൻ ശ്രമിക്കാതെയായിരുന്നു ഉമ്മൻ‌ചാണ്ടി സർക്കാർ ഭരിച്ചിരുന്നത് എന്നാൽ സമ്പൂർണ വൈദ്യുതീകരണം എൽ ഡി എഫ് സർക്കാർ യാഥാർഥ്യമാക്കി.

വൈദ്യുതി ഉത്പാദനത്തിൽ കേവലം 28 മെഗാവാട്ടിന്റെ കൂട്ടിച്ചേർക്കൽ മാത്രമാണ് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നത്. എന്നാൽ എൽ ഡി എഫ് സർക്കാർ ആകട്ടെ വൈദ്യുതി ഉത്പാദനത്തിൽ 1776.3 മെഗാവാട്ടിന്റെ കൂട്ടിച്ചേർകാലോടെ മികച്ച നേട്ടമാണ് കൈവരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button