Uncategorized

എല്ലാ ലിഫ്റ്റും സേഫ് അല്ല; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത്തിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്

എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളം പൊലീസ്. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നല്ലതല്ലെന്നും ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ് എന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
Logo
Logo
News
Entertainment
Sports
Business
Tech
Health
Food
Education & Career
Auto
Crime
Gulf
World
Big Story
Kerala
Latest
News
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: വിവാഹ വാഗ്ദാനം നൽകി നടത്തിയത് ക്രൂരപീഡനം; എഫ് ഐ ആറിന്‍റെ പകർപ്പ് കൈരളി ന്യൂസിന്
4 hours ago
Rahul Mamkootathil + 2nd case FIR
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ എഫ് ഐ ആറിന്‍റെ പകർപ്പ് കൈരളി ന്യൂസിന്. ക്രൂര പീഡനം നടത്തിയെന്നടക്കമുള്ള വിവരങ്ങളാണ് എഫ് ഐ ആറിൽ ഉള്ളത്. വിവാഹ വാഗ്ദാനം നൽകി നടത്തിയ പീഡനത്തിൽ അതിജീവിതയുടെ ശരീരത്തിൽ പലഭാഗത്തും മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ക്രൂരതയുടെ ആഴം വെളിവാക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. രാഹുലിന്‍റെ സുഹൃത്തായ ഫെനി നൈനാനാണ് പെൺകുട്ടിയെ രാഹുലിന്‍റെ അടുത്ത് കൊണ്ടു വിട്ടതെന്നും എഫ് ഐ ആറിൽ പറയുന്നു.

updating…

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
FIR
Kairali news
KERALA
rahul mamkootathil
SECOND RAPE CASE

Latest
National
News
തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
5 hours ago By : Web Desk
tamilnadu rain alert
തമിഴ്‌നാട്ടിൽ വടക്കൻ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ന്യൂനമർദമായി മാറിയ ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:വര്‍ക്കലയില്‍ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണം; സുരക്ഷാ വീ‍ഴ്ചയിലെ ഉത്തരവാദിത്വമേൽക്കാതെ കേന്ദ്രം

അതേസമയം ഡിറ്റ്‍വാ നാശംവിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ ഉള്ള റിപ്പോർട്ടുകൾ പ്രകാരം 366 പേരെ കാണാതായിട്ടുണ്ട് എന്നാണ് വിവരം. രണ്ട് ലക്ഷത്തിലധികം പേരാണ് 1441 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

English Summary : Rains continue in Tamil Nadu, including the northern coastal areas. A yellow alert has been issued in six districts today in the wake of Cyclone Ditva, which has become a low-pressure area.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
rain alert
TAMILNADU

Crime
Kerala
Latest
News
കോടികൾ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ; കടത്തിക്കൊണ്ടുവന്നത് തായ്‌ലൻഡിൽ നിന്ന്
4 hours ago
Thailand exotic birds smuggling
തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. കസ്റ്റംസാണ് കോടികൾ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ പിടികൂടിയത്. ഇവയെ വനംവകുപ്പിന് കൈമാറും. തായ്‌ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കൊച്ചിയിൽ എത്തിയപ്പോഴാണ് പിടിയിലായത്.

updating…

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
Exotic birds smuggling
Kairali news
nedumbaseri airport
Thailand

Latest
National
News
പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഇന്ത്യ – റഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ ചർച്ച നടത്തും
5 hours ago
putin visits india
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്‍റെ പകരച്ചുങ്കം ഇന്ത്യക്ക് തിരിച്ചടി നൽകുന്ന സാഹചര്യത്തിലുള്ള പുടിന്‍റെ വരവ് നിർണായകമാണ്. 23-ാമത് ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിലവിൽ 70 ബില്യൻ ഡോളറുള്ള ഇന്ത്യ – റഷ്യ ഉഭയ കക്ഷി വ്യാപാരം 100 ബില്യൻ ഡോളറിലെത്തിക്കാനുള്ള ചർച്ചകൾ നടക്കും.

ഇന്ത്യയുടെ കാർഷിക, സമുദ്ര ഉത്പന്നങ്ങൾക്ക് വിപണി തുറക്കാൻ പുടിനോട്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. ട്രംപിന്റെ ഉപരോധ പശ്ചാത്തലത്തിലുള്ള സന്ദർശനം നിർണായകമാകുമെന്നാണ് വിവരം. കാർഷികം, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ കൈകോർക്കാനാണ് ഇരു രാജ്യങ്ങളുടെയും നീക്കം.

ALSO READ; പാർലമെന്റിൽ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

പ്രതിരോധ മേഖലയിലയുമായി ബന്ധപ്പെട്ടും സുപ്രധാന ചർച്ചകൾ നടക്കും. എസ്-400 വ്യോമ പ്രതിരോധം, സുഖോയ് എസ്‍യു-57 സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത നിർമ്മാണം എന്നിവയും ചർച്ച ചെയ്യും. റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള യുഎസിന്‍റെ തടയിടൽ മൂലമുണ്ടാകുന്ന വെല്ലുവിളികളും ചർച്ചയിൽ പ്രധാന അജണ്ടയാകും.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
India russia
Kairali news
Narendra Modi
Putin visits India
Vladimir Putin

Education & Career
Latest
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
5 hours ago By : Web Desk
Kerala PSC exam change
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് നടത്തുന്ന പരീക്ഷ കേന്ദ്രത്തിൽ മാറ്റം. ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം.

Also read: ബി.ഫാം ലാറ്ററൽ എൻട്രി; താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ബസാർ (പി.ഒ), കൊയിലാണ്ടി ഗവ.മാപ്പിള വി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1091300 മുതൽ 1091599 വരെയുള്ളവർ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. പന്തലായനി കൊയിലാണ്ടിയിലും കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1092400 മുതൽ 1092599 വരെയുള്ളവർ കോഴിക്കോട്, ബാലുശ്ശേരി, പൊലീസ് സ്റ്റേഷന് സമീപം, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ടതാണെന്ന് പിഎസ്‍സി അറിയിച്ചു.

english summary : Change in the examination centre for the post of Woman Fire and Rescue Officer (Trainee) (Category No. 215/2025) in Fire and Rescue Services

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
PSC
psc exam change

food
Latest
രുചി ഒന്ന് മാറ്റി പിടിച്ചാലോ? മുട്ടക്കറി ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ..!
5 hours ago By : Web Desk
egg curry recipe
രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുട്ടക്കറി എല്ലാ വീട്ടിൽ ഉണ്ടാക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കറി ആയത് കൊണ്ടുതന്നെ മിക്ക ദിവസവും ദോശയ്ക്കും, പുട്ടിനും, അപ്പത്തിനും ഒക്കെ ഒപ്പം മുട്ടക്കറി ഉണ്ടാക്കാറുണ്ട്. സ്ഥിരം ഉണ്ടാക്കുന്ന രീതിയിൽ അല്ലാതെ വെറൈറ്റിയായി ഒരു മുട്ടക്കറി പരീക്ഷിച്ചാലോ?

ആവശ്യ സാധങ്ങൾ:

മുട്ട – മൂന്ന് എണ്ണം
സവാള – ഒരെണ്ണം
ഉരുളക്കിഴങ്ങ് – ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട സ്പൂൺ
പച്ചമുളക് – മൂന്നെണ്ണം
മല്ലിപ്പൊടി – രണ്ട് ടീസ് സ്പൂൺ 2 tsp
ഗരം മസാല – 1 ടീസ് സ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പെരും ജീരകപ്പൊടി – 1 ടീസ് സ്പൂൺ
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാപ്പാൽ (ഒന്നാം പാൽ) – ഒരു കപ്പ്
തേങ്ങാപ്പാൽ (രണ്ടാം പാൽ) – രണ്ട് കപ്പ്

Also read: അഞ്ച് മിനിറ്റിൽ കിടിലൻ രസം ഉണ്ടാക്കിയാലോ? എല്ലാ കറികളും മാറി നിൽക്കും

ഉണ്ടാക്കുന്ന വിധം:

മുട്ട പുഴുങ്ങി മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് മൂത്തു വരുമ്പോൾ ഇതിലോട്ടു മസാലകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം കഷ്ണങ്ങളാക്കി വച്ച ഉരുള കിഴങ്ങു ചേർത്ത് കൊടുക്കുക.

മസാലകൾ കിഴങ്ങിൽ പിടിച്ച ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ഉരുളക്കിഴങ്ങ് വേവുന്നത്‌ വരെ മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഉരുളക്കിഴങ്ങു വെന്തതിനു ശേഷം ഇതിലെക്കു പുഴുങ്ങി വച്ച മുട്ട ചേർക്കുക . 2 മിനിറ്റ് കഴിയുമ്പോൾ ഒന്നാം തേങ്ങാപാൽ ചേർക്കുക. ഇത് ചേർത്ത് ചൂടായിവരുമ്പോൾ തീ ഓഫ് ചെയ്യുക . ശേഷം മുകളിൽ കറിവേപ്പിലയും മല്ലിയിലയും മുകളിൽ ഇട്ട് ഇറക്കാം.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
egg curry
KERALA STYLE

Big Story
Kerala
Latest
News
പാർലമെന്റിൽ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
5 hours ago By : Web Desk
Parliament Winter Session
പാർലമെൻ്റ് ശൈത്യ കാല സമ്മേളനത്തിൻ്റെ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യതലസ്ഥന്മായ ദില്ലിയിലെ അതിരൂക്ഷമായ വായു മലിനീകരണം ഉയർത്തി പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം നടത്തും.

കഴിഞ്ഞ ദിവസം തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. അതെസമയം ഹെൽത്ത് സെക്യൂരിറ്റി സേ നാഷണൽ സെക്യൂരിറ്റി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.

ALSO READ : രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും; മുൻ‌കൂർ ജാമ്യത്തെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ

പാൻ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യന്ത്രങ്ങൾ നൽകുന്ന ഉടമകൾക്ക് സെസ് ഏർപ്പെടുത്തി അത് ആരോഗ്യ സുരക്ഷ മേഖലകളിൽ ഉപയോഗിക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
Kairali news
parliament
Winter Session

Big Story
Kerala
Latest
News
ജമാ അത്തെ ഇസ്‌ലാമി മതരാഷ്‌ട്ര വാദികൾ , സഖ്യം യുഡിഎഫിന് തിരിച്ചടിയാകും: യുഡിഎഫ് ജമാ അത്തെ ഇസ്‌ലാമി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് എം എൻ കാരശേരി
6 hours ago By : Web Desk
m n karassery about UDF-Jamaat-e-Islami alliance
യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് എം എൻ കാരശേരി. ഹിന്ദുമത രാഷ്ട്ര വാദം പോലെ തന്നെ ആപത്താണ് ഇസ്‌ലാമിക മത രാഷ്ട്ര വാദവും എന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മതരാഷ്‌ട്ര വാദികളാണെന്നും അവരുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകും എന്നും അദ്ദേഹം പറഞ്ഞു.

സഖ്യം യു ഡി എഫിന് എല്ലാ നിലയ്ക്കുംനഷ്ട്ടം മാത്രേ ഉണ്ടാക്കുകയുള്ളൂ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷ്പക്ഷ വോട്ടർമാർ ഈ സഖ്യം അംഗീകരിക്കില്ലെന്നും എം എൻ കാരശേരി വ്യക്തമാക്കി.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
Kairali news
KERALA
M N KARASSERY
UDF
UDF-Jamaat-e-Islami Alliance

Education & Career
Latest
ബി.ഫാം ലാറ്ററൽ എൻട്രി; താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
6 hours ago By : Web Desk
B Pharm Lateral entry
2025 നവംബർ 23 ന് നടന്ന 2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് വേണ്ടി നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയും, വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും (Candidate’s Response), താത്ക്കാലിക റാങ്ക് ലിസ്റ്റും കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

Also Read: ജേർണലിസ്റ്റ് ആകാൻ ആഗ്രഹം ഉണ്ടോ? കെൽട്രോണിൽ മാധ്യമ പഠനത്തിന് അവസരം

വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471 -2332120, 2338487 എന്ന നമ്പറിൽ ബന്ധപ്പെടുക.

The answer key of the Computer Based Entrance Examination conducted for B.Pharm (Lateral Entry) admission for the year 2025 held on 23rd November 2025, the answers recorded by the students in the entrance examination (Candidate’s Response) and the provisional rank list have been published on the Commissioner’s website www.cee.kerala.gov.in.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
B Pharm Lateral Entry

Big Story
Kerala
Latest
News
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും; മുൻ‌കൂർ ജാമ്യത്തെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ
6 hours ago By : Web Desk
rahul mamkoottathils anticipatory bail further arguments will be held today
പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും കോടതിയിൽ വാദം തുടരും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യാനുസരണം അടച്ചിട്ട കോടതി മുറിയിൽ ആണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു.

രാഹുൽ പീഡിപ്പിച്ചതിന്റെയും ഗർഭഛിദ്രം നടത്തിയതിന്റെയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് രാഷ്ട്രീ പ്രേരിതമെന്ന നിലപാടിൽ തന്നെയാണ് പ്രതിഭാഗം ഉള്ളത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്ന, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വാദം പൂർത്തിയാക്കി വിധി പറയാനും സാധ്യതയുണ്ട്.

whatsapp
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
congress
Kairali news
KERALA
rahul mamkootathil
Rahul Mamkootathil case

Auto
Kerala
Latest
News
എല്ലാ ലിഫ്റ്റും സേഫ് അല്ല; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത്തിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
6 hours ago By : Web Desk
kerala police lift warning
എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളം പൊലീസ്. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നല്ലതല്ലെന്നും ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ് എന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

Also read: ടോപ് ഗിയറിൽ കെഎസ്ആർടിസി; ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

എല്ലാ ലിഫ്റ്റും സേഫ് അല്ല
നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്. അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button