Uncategorized
പി എസ് സി വിളിക്കുന്നു; വിവിധ ടെക്നിക്കൽ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പി എസ് സി യിലെ വിവിധ ടെക്നിക്കൽ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യ വകുപ്പിലും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലുമാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഫ്രിജറേഷന്‍ മെക്കാനിക്, ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് II, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നി തസ്തികയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.




