Uncategorized
ശംഖുമുഖം തീരത്ത് INSവിക്രാന്ത്, കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ, കരുത്ത് കാട്ടി നാവികസേനയും; അമ്പരന്ന് കാണികൾ

തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപതി മർമ്മു എത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ടുമായി ഐഎൻഎസ് കൊൽക്കത്ത കടലിൽ പ്രകമ്പനം തീർത്തു.അറബിക്കടലിനെ കീറിമുറിച്ചെത്തിയ ഐഎൻഎസ് വിക്രാന്ത് കാണികൾക്ക് ആവേശമായി മാറി.ഐഎൻഎസ് വിക്രാന്തിൽ നിന്നും ഇന്ത്യൻ പോർ വിമാനം മിഗ് 29 പറന്നുയർന്നത് നിലക്കാത്ത കയ്യടികളോടെയാണ് കാണികൾ വരവേറ്റത്. നാവിക സേന ദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി നാവികസേന. സാക്ഷിയായി രാഷ്ട്രപതിയും.തീരത്ത് ഐ എൻഎസ് വിക്രാന്തും, വിമാനങ്ങളും മിഗ് 29 വിമാനവും. സൈനികാഭ്യാസങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ട് ആയിരക്കണക്കിന് കാണികളും




