Uncategorized

നാവിക സേനയുടെ അഭ്യാസത്തിനിടെ VIP പവലിയനിൽ അപകടം; ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരുക്ക്

ശംഖുംമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ വി ഐ പി പവലിയനിൽ അപകടം. ഫ്ലാഗ് സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരിക്കേറ്റു.പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി.
തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്.

അതേസമയം നാവികസേനയുടെ കരുത്തറിയിച്ച് ദിനാഘോഷത്തിന്റെ ഭാ​ഗമായ അഭ്യാസ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷമാണ് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് അണിനിരക്കുന്നത്.

കൊച്ചിയിൽ നിർമിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിൽനിന്നുള്ള വെടിവയ്പും തിരികെയുള്ള പ്രതിരോധവും പ്രകടനങ്ങളുടെ ഭാഗമാകും. അന്തർവാഹിനിയുടെ പ്രകടനങ്ങളും കാണാം. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) പ്രകടനവും ഉണ്ടാകും. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ നാവികസേന രക്ഷപ്പെടുത്തുന്ന രീതികളും പരിചയപ്പെടുത്തും. 9000 പേർക്കാണ് പാസ് മുഖേന പ്രവേശനം അനുവദിച്ചത്. തീരമേഖലയിൽ ഒരുലക്ഷംപേർക്ക് പ്രകടനം കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button