നഷ്ടപരിഹാര തുക നൽകണം എന്ന് സി.പി.ഐ.എം , സംസ്ഥാനകമ്മിറ്റി

കൊട്ടിയൂർ: പൊയ്യമലയിൽ പാതി തിന്നനിലയിൽ പോത്തിൻ്റെ ജഡം കണ്ടെത്തി. പോത്തിനെ പുലി പിടിച്ചതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.ജോർജ് കുരിശിങ്കൽ, തങ്കച്ചൻ എഴുമൈൽ എന്നിവരുടെ ആറ് പോത്തുകളിൽ ഒന്നിനെയാണ് പുലി പിടിച്ചത്. ജനങ്ങൾ ആശങ്കയിലാണെന്നും കർഷകന് നഷ്ടപരിഹാരത്തുക നൽകാൻ ഇടപെടൽ നടത്തുമെന്നും സ്ഥലം സന്ദർശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി കെ സനോജ് പറഞ്ഞു. പുലിയെ കൂടുവച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടു. എം രാജൻ, ടി വിജയൻ, കെ സുനീന്ദ്രൻ, സീൽസ് വർഗീസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് കൊട്ടിയൂർ പഞ്ചായത്തിലെ മാടത്തുംകാവിൽ റബർ ടാപ്പിങ്ങിനുപോയ കർഷകൻ പുലിയെ കണ്ടതായി അറിയിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ കൊട്ടിയൂരിന്റെറെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതും പോത്തിനെ കൊന്നതും ജനങ്ങളിൽ കടുത്ത ഭയത്തിനും ആശങ്കയ്ക്കും കാരണമായി. ഈ മേഖലയിൽ റബർ ടാപ്പിങ് നടത്തുന്ന കർഷകർ വലിയപ്രതിസന്ധിയിലാണ്. വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പേരാവൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു




