Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അറിവോടെ; മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുലിനെതിരെ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ്. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ്. ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു വി ശിവൻകുട്ടി പറഞ്ഞു.

രാഹുലിന്റെ കാര്യത്തിൽ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലൈംഗികപീഡന-ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാഹുലിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കമാൻഡ് കെ പി സി സി പ്രസിഡന്റിന് നിർദേശം നൽകി. ഇന്ന് തന്നെ രാഹുലിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കെ മുരളീധരൻ തുറന്നടിച്ചു. പാർട്ടി ചുമതലയേൽപ്പിച്ചത് മതിൽ ചാടാൻ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോടതിയിലും രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകമാണ്. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അൽപസമയത്തിനകം പരിഗണിക്കും. ഇതിനിടെ കേസിൽ രാഹുലുമായി സൗഹൃദമുള്ള നടിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button