Uncategorized
‘റിപ്പോർട്ടർ പുറത്തുവിട്ടത് ഒരു തട്ടിപ്പുകാരന്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങൾ; റിപ്പോർട്ടർ ചാനലിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകും

റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്ത തള്ളി ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്. ഒരു തട്ടിപ്പുകാരന്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങളാണ് തനിക്കെതിരെ റിപ്പോർട്ടർ ടിവി പുറത്തുവിട്ടതെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. വ്യാജവാർത്തയിലൂടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെയും കള്ളപ്പരാതി നൽകിയ അബ്ദുസലാമിനെതിരെയും നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നടപടി തുടങ്ങിയെന്നും ട്വന്റിഫോർ ചെയർമാൻ അറിയിച്ചു.
“എനിക്കെതിരെ ഇന്ന് റിപ്പോർട്ടർ ടിവി വെളിപ്പെടുത്തൽ എന്ന നിലയിൽ പുറത്തുവിട്ട വാർത്ത അടിസ്ഥാനരഹിതവും അപകീർത്തികരവുമാണ്. വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും സത്യസന്ധവും സംശുദ്ധവുമായ കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളതെന്ന് എന്നെ അറിയുന്ന എല്ലാവർക്കും ബോധ്യമുണ്ട്” എന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.




