Uncategorized
ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച നേട്ടം

ഇരിട്ടി : സഹോദയ സ്കൂൾ കായികമേളയിൽ ഇരിട്ടി ബെൻ ഹിൽ ഇംഗ്ലീഷ് സ്കൂളിലെ മികച്ച നേട്ടം വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകി. അണ്ടർ 19 വിഭാഗത്തിൽ ജുനാസ്സ് റോബിൻസൺ 400 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡ് ഒന്നാം സ്ഥാനവും 800 മീറ്ററിൽ രണ്ടാം സ്ഥാനവും നേടി 100 മീറ്റർ ഓട്ടത്തിൽ കെ ആർ പ്രണവ് രണ്ടാം സ്ഥാനവും, ലോങ്ങ് ചെമ്പിൽ അഫ്രാ അബ്ദുൽ ഗഫൂർ രണ്ടാം സ്ഥാനവും, ഷോട്ട്പുട്ടിൽ ഡോണാ മരിയ മൂന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടത്തിൽ സോബിൻ ജോസഫ് മൂന്നാം സ്ഥാനവും നേടി, അണ്ടർ 17 വിഭാഗത്തിൽ 1500 മീറ്റർ ദീർഘദൂര ഓട്ടത്തിൽ ഷെർലിൻ ജോയിച്ചൻ രണ്ടാം സ്ഥാനം നേടി.




