Uncategorized

അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു

കൊച്ചി ∙ അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി (55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കളമശ്ശേരി എസ്‌സിഎംഎസ് കോളജിലെ പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം. 2018ല്‍ പക്ഷാഘാത ബാധിതനായിരുന്നു. ഇതിനുപിന്നാലെയാണ് വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയത്. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button