ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം
പാനിപുരി യുവതിക്ക് നൽകിയത് മുട്ടൻ പണി; കഴിക്കാൻ വായ തുറന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറൽ

പാനിപുരി കഴിക്കുന്നതിനിടെ യുവതിയുടെ താടിയെല്ല് സ്ഥാനം തെറ്റിയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർ പ്രദേശിലെ ഔറയ്യ ജില്ലയിലെ ഒരു യുവതിയ്ക്കാണ് ആസാധാര സംഭവം ഉണ്ടായത്.
സംഭവം ഇങ്ങനെയാണ്, ഇങ്കില ദേവി എന്ന സ്ത്രീ ഒരു കുടുംബാംഗത്തോടൊപ്പം അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി തിരിച്ച് വരുകയായിരുന്നു. വരുന്ന വഴിക്ക് ഒരു പാനിപുരി സ്റ്റാളിൽ നിന്ന് പാനിപുരി വാങ്ങി കഴിക്കാൻ തീരുമാനിച്ചു. പാനി പൂരി വാങ്ങിയ ശേഷം വലിയൊരു പാനി പൂരി വായിൽ വെയ്ക്കാൻ ഇങ്കില ശ്രമിച്ചപ്പോഴാണ് താടിയെല്ല് സ്ഥാനം തെറ്റിയത് എന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
തുടർന്ന്, എത്രയുംപെട്ടെന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും യുവതിയുടെ അവസ്ഥ മാറാത്തതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താടിയെല്ല് സ്ഥാനം തെറ്റിയത്തിന്റെ തീവ്രത കാരണം ഡോക്ടർമാർ യുവതിയുടെ വായ അടയ്ക്കാൻ പാടുപെട്ടതായി റിപ്പോർട്ടുണ്ട്.
ഇതിന് മുൻപ് ഇങ്കിലയ്ക്ക് ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് മുൻപും സമാനമായ സംഭവം ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഒരു യുവാവിനെ ഉണ്ടായിട്ടുണ്ട്. കോട്ടുവായ ഇട്ടതിനെ തുടർന്ന് സ്ഥാനം തെറ്റിയ യുവാവിനെ ചികിത്സിച്ച് ശരിയാക്കിയ വീഡിയോകൾ വൈറലായിരുന്നു.




