Uncategorized

മഞ്ഞ് പൂക്കുന്നയിടം; അവധി ദിനങ്ങളുടെ ആലസ്യമാസ്വദിക്കാൻ ഇവിടം മതി, സഞ്ചാരികളെ കുളിരണിയിക്കുന്ന പൊന്മുടി

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പൊൻമുടി. തലസ്ഥാന നഗരിയിൽ നിന്ന് ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് വേ​ഗത്തിൽ എത്തിച്ചേരാൻ പറ്റിയ സുന്ദരമായ സ്ഥലമാണിത്. തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ അകലെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.

പശ്ചിമഘട്ടത്തിന്റെ ഭാ​ഗമായ പൊൻമുടിയിൽ എപ്പോഴും സുഖകരമായ കാലാവസ്ഥയാണുണ്ടാകുക. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ 22 ഹെയർ പിൻ ബെൻഡുകൾ താണ്ടി വേണം പൊൻമുടിയിൽ എത്തിച്ചേരാൻ. ട്രെക്കിം​ഗ് ഇഷ്ടപ്പെടുന്നവർ ഇവിടം ഉറപ്പായും സന്ദർശിച്ചിരിക്കണം. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടി തലയുയർത്തി നിൽക്കുന്നത്. ന​ഗരത്തിൽ വേനൽ കടുക്കുമ്പോൾ പോലും പൊന്മുടിയിലെ തണുത്ത കാറ്റിനും കാലാവസ്ഥയ്ക്കും വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല.

പൊന്മുടിയിലെ കോടമഞ്ഞ് കാണാനായി കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്താറുള്ളത്. സ്വന്തം വാഹനത്തിലോ കെഎസ്ആർടിസി ബസിലോ പൊന്മുടിയിലേയ്ക്ക് വരാം. ഹിൽ ടോപ്പ് വരെ വാഹനങ്ങൾ എത്തുമെന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആയാസരഹിതമായി ഇവിടേയ്ക്ക് എത്തിച്ചേരാനാകും. മുകളിലെത്തിയാൽ കഫേയും ശുചിമുറിയും 3ഡി തിയേറ്ററുമെല്ലാമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button