Uncategorized

കലൂർ സ്റ്റേഡിയത്തിലെ ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കും, റിപ്പോർട്ടർ കമ്പനിക്ക് അനുമതി നല്‍കി; ജിസിഡിഎ

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ശേഷിക്കുന്ന ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അറിയിച്ചു. ഇതിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷെഡ്യൂൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർക്കുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാർക്കിങ് ഗ്രൗണ്ട് ടാറിങ്, ചുറ്റുമതിൽ നിർമാണം, ശുചിമുറി സമുച്ചയങ്ങളിലെ ഫിറ്റിങ്‌സ് സ്ഥാപിക്കൽ, ട്രീ ഗാർഡുകളിൽ ഗ്രാനൈറ്റ് പതിക്കൽ, പ്രവേശന കവാടത്തിന്റെ ക്ലാഡിങ് ജോലികൾ, ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്.

പാർക്കിങ് ഗ്രൗണ്ട് ടാറിങ്, ചുറ്റുമതിൽ നിർമാണം, ശുചിമുറി സമുച്ചയങ്ങളിലെ ഫിറ്റിങ്‌സ് സ്ഥാപിക്കൽ, ട്രീ ഗാർഡുകളിൽ ഗ്രാനൈറ്റ് പതിക്കൽ, പ്രവേശന കവാടത്തിന്റെ ക്ലാഡിങ് ജോലികൾ, ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്.

അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി കലൂർ സ്റ്റേഡിയം നവീകരണത്തിന് നവംബർ 26നാണ് തുടക്കം കുറിച്ചത്. നവീകരണത്തിനായി ജിസിഡിഎ സ്‌റ്റേഡിയം സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും അവരിൽനിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും കൈമാറി. ടർഫിന്റെ നവീകരണം, നിലവിലെ സീറ്റുകളുടെ നവീകരണം, സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന്റെ നിർമാണം, പാർക്കിങ് ഏരിയയുടെ പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിർമാണം, സ്റ്റേഡിയത്തിന് അകത്തുള്ള ശുചിമുറികൾ, ഫാൾസ് സീലിങ്, വിഐപി എൻട്രി, പ്ലെയേഴ്‌സ് റൂം എന്നിവയുടെ നവീകരണം, ഫ്‌ളഡ് ലൈറ്റിലെ എംഎച്ച് ലൈറ്റ് മാറ്റി എൽഇഡി ലൈറ്റ്‌സ് ആക്കുക, 750 കെവി എജനറേറ്റൽ പ്രവർത്തനക്ഷമമാക്കുക, ലിഫ്റ്റുകളുടെ മെയിന്റനൻസ് എന്നിവയായിരുന്നു കരാറുകാർ നിർവഹിക്കേണ്ടിയിരുന്ന ജോലികളെന്ന് ചന്ദ്രൻപിള്ള അറിയിച്ചു.

ഇതിൽ ടർഫിന്റെ നവീകരണം അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയായി. സ്റ്റേഡിയത്തിന്റെ താഴെ നിരയിലുള്ള എല്ലാ കസേരകളും മാറ്റി പുതിയ ചെയറുകൾ സ്ഥാപിച്ചു. പുതിയ എച്ച്ഡിപിഇ ചെയറുകൾ വിഐപി ഏരിയയിൽ പ്രത്യേകമായി സ്ഥാപിച്ചു. സ്റ്റേഡിയത്തിലെ 4 ബി ടോയ്‌ലറ്റ് ബ്ലോക്കുകളിൽ മെഡിക്കൽ റൂം, ഹോം ടീം റൂം, എവേ ടീം റൂം, വിഐപി ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ടൈൽ പ്രവർത്തികൾ പൂർത്തീകരിച്ചു. 1492 മീറ്റർ നീളം വരുന്ന ചുറ്റുമതിലിൽ പാർക്കിങ് ഗ്രൗണ്ടിൽ കിവക്കുവശത്ത് 348 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്ത് 299 മീറ്റർ നീളത്തിൽ 2.70 മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്. ഇതിനോടകം 647 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ അതിർത്തിയിൽ നിന്നിരുന്ന പാഴ്മരങ്ങൾ മുറിക്കുന്നതുമായി ഉയർന്ന തർക്കം അതിർത്തി സംബന്ധിച്ച ചില തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മറ്റു തടസങ്ങളും ചുറ്റുമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായി.

സ്റ്റേഡിയം റോഡിന്റെ പ്രവേശന പാതയുടെ കിഴക്കുവശത്ത് 200 മീറ്റർ, പടിഞ്ഞാറ് വശത്ത് 310 മീറ്റർ ഉൾമതിൽ നിർമാണം പൂർത്തിയാക്കി. ഡ്രൈനേജ് ലൈനുകൾ പൂർണമായി വൃത്തിയാക്കി. പ്രവേശന പാതയ്ക്ക് ഇരുവശമുള്ള മരങ്ങൾക്ക് ചുറ്റും അടിത്തറ കെട്ടി. 35 ട്രീ ഗാർഡുകളുടെ കൽപ്പണികൾ പൂർത്തിയാക്കി. പാർക്കിങ് ഗ്രൗണ്ടിലെ ജിഎസ്ബി വിരിയിക്കുന്ന ജോലികൾ ചില തർക്കപ്രദേശങ്ങളൊഴികെ പൂർത്തിയായി. ജെഎൽഎൻ മെട്രോ സ്റ്റേഷനു സമീപം നിർമ്മിക്കുന്ന പ്രധാന പ്രവേശന കവാടത്തിന്റെ പണികൾ പൂർത്തീകരണ ഘട്ടത്തിലാണ്. സ്റ്റേഡിയം കെട്ടിത്തിലേക്കുള്ള എൻട്രൻസ് ലോബിയുടെ ഭാഗം മുൻവശം ക്ലാഡിങുകൾ
സ്ഥാപിച്ചും ഉൾവശം നിലത്ത് പുതിയ ടൈലുകൾ സ്ഥാപിച്ചും ഗ്ലാസ് പാനൽസ്, ഫാൾസ് സീലിങ് മുതലായവ ചെയ്തും മോടി പിടിപ്പിച്ചു. സ്റ്റേഡിയത്തിന്റെ ഉൾവശം പുതുതായി പെയിന്റ് ചെയ്തു. ഈ പ്രവർത്തിക്ക് അഞ്ചു വർഷത്തെ വാറന്റിയും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി ഉറപ്പു നൽകി. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് ടവറുകളുടെ നാല് സ്റ്റീൽ ഫ്രയിമുകളുടെ നവീകരണജോലികളും നടന്നുവരികയാണെന്ന് ചന്ദ്രൻപിള്ള അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button