Uncategorized

ഫിഫ അറബ് കപ്പ്: ഇതുവരെ വിറ്റത് ഏഴ് ലക്ഷം ടിക്കറ്റുകള്‍, ആദ്യ മത്സരം ഖത്തറും പലസ്തീനും തമ്മില്‍

തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനായി ഖത്തര്‍ പൂര്‍ണ്ണമായും സജ്ജമായി. ടൂര്‍ണമെന്റിനായി ഇതുവരെ ഏഴ് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകര്‍ അറിയിച്ചു.

ദോഹ: തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് ഒരുങ്ങി ഖത്തര്‍. സ്‌റ്റേഡിയങ്ങള്‍ പൂര്‍ണ്ണമായും സജ്ജമായതായി ഇവന്റ്‌സ് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അല്‍ ജാസിം അറിയിച്ചു. ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഇതിനകം ഏഴ് ലക്ഷത്തോളം വിറ്റുപോയതായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു എന്‍ സി സി) നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, 210,000 ടിക്കറ്റുകള്‍ വാങ്ങിയത് ഖത്തറിന് പുറത്തുള്ള ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button