Uncategorized
സംഗീതകച്ചേരി അരങ്ങേരി

ഇരിട്ടി സംഗീത സഭയുടെയും ചിദംബരം കലാക്ഷേത്രം ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കാക്കയങ്ങാട് ചിദംബരം കലാക്ഷേത്രം ഹാളിൽ വച്ച് പ്രശസ്ത സംഗീതജ്ഞ എസ് കെ മഹതിയുടെ നേതൃത്വത്തിൽ ഡോ. നാരായണ പ്രകാശ്, ഗണരാജ് കാർലെ എന്നിവർ പങ്കെടുത്ത
സംഗീത കച്ചേരി അരങ്ങേറി. യോഗം ഇരിട്ടി സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ അധ്യക്ഷം വഹിച്ചു
സംഗീതസഭ രക്ഷാധികാരികളായ ഡോ. ജി ശിവരാമകൃഷ്ണൻ,
കെ എം കൃഷ്ണൻ , സെക്രട്ടറി സി സുരേഷ് കുമാർ, ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സെക്രട്ടറി സന്തോഷ് കോയിറ്റി, പ്രൊഫ സന്ധ്യ സി വി
മണികണ്ഠൻ, പ്രകാശ് പാർവ്വണം, എ കെ ഹസൻ എന്നിവർ സംസാരിച്ചു.




