മിഠായികൾ മോഷ്ടിക്കാൻ ദുഷ്ടന്മാർ വന്നു’; യുഎസ് മാളിലെ വെടിവയ്ക്ക് കണ്ട നാല് വയസുള്ള ഇന്ത്യൻ കുട്ടി

യുഎസിലെ ഒരു മാളിൽ നടന്ന ബ്ലാക്ക് ഫ്രൈഡേ വെടിവയ്പിൽ അകപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ഇന്ത്യക്കാരിയായ ചന്ദന റോയ് വെളിപ്പെടുത്തി. വെടിവയ്പ്പ് കണ്ട് ഭയന്ന നാല് വയസ്സുള്ള മകൻ ദുഷ്ടന്മാർ മിഠായികൾ മോഷ്ടിക്കാൻ വന്നതാണെന്ന് നിഷ്കളങ്കമായി പറയുന്നു.
യുഎസിലെ സാൻ ജോസിലെ വെസ്റ്റ്ഫീൽഡ് വാലി ഫെയർ മാളിൽ നടന്ന ബ്ലാക്ക് ഫ്രൈഡേ വെടിവയ്പിൽ താനും നാല് വയസ്സുള്ള മകനും അനുഭവിച്ച ഭയാനകമായ നിമിഷങ്ങളെ കുറിച്ച് ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തൽ. തന്റെ നാല് വയസുകാരനായ മകന് വെടിവയ്പ്പ് കണ്ട് ഭയന്ന് പോയെന്ന് യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ചന്ദന റോയ് എന്ന ഇന്ത്യൻ വംശജയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ, തന്നെയും കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ക്ലിപ്പ് ചേർത്തത്. ഇതിൽ ഇരുവരും ഭയന്നിരിക്കുന്നതും, ആൺകുട്ടി കണ്ണീരോടെ കരയുന്നതും കാണാം. കുട്ടി തന്റെ പിതാവിനോട് സംഭവം വിവരിക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർ മോശം ആളുകളാണെന്നും അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന് സൗമ്യമായി ഉറപ്പുനൽകുന്നതും കേൾക്കാം. ഈ സമയം അങ്ങേയറ്റം നിഷ്ക്കളങ്കതയോടെ ‘ദുഷ്ടന്മാര് മിഠായികൾ മോഷ്ടിക്കാന്‍ വന്നതാണെന്ന്’ കുട്ടി പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തി. ഇന്നലെ മാസിയുടെ രണ്ടാം നിലയിലുള്ള വെസ്റ്റ്ഫീൽഡ് വാലി ഫെയറിൽ നിന്ന്, 10 അടി അകലെ നിന്ന് ഒന്നിലധികം വെടിയൊച്ചകൾ കേട്ടതിന് ശേഷമാണ് ഞങ്ങൾ അവസാന സന്ദേശം അയച്ചത്. ആളുകൾ നിലവിളിക്കുന്നു, ഓടുന്നു, ജനാലകൾ തകർക്കുന്നു, ഒളിക്കുന്നുവെന്ന മാളിനുള്ളിലെ അമ്പരപ്പും അരക്ഷിതാവസ്ഥയും വിവരിക്കുന്ന കുറിപ്പോടെയാണ് ചന്ദന റോയ് വീഡിയോ പങ്കുവച്ചത്.




