Uncategorized
അഞ്ചരക്കണ്ടി സ്വദേശിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി സ്വദേശിനിയായ വെറ്റിനറി കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. 28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലിൽ മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്മരണകാരണം ലഭ്യമായില്ല. അമ്മ: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി ) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ കൊല്ലൻചിറ). ശവസംസ്കാരം (2025 ഡിസംബർ 1) കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്. രാവിലെ 8 മണി മുതൽ പൊതുദർശനം കാവിന്മൂല കൊള്ളിയാലിൽ വീട്ടിൽ.




