Uncategorized

അട്ടമലയിൽ കാണാതായ ഗർഭിണി ഉൾപ്പെടെ സുരക്ഷിതർ; കുഞ്ഞ് പ്രസവത്തിൽ മരിച്ചതായി മൊഴി

വയനാട്: അട്ടമല ഏറാട്ടുകുണ്ടിൽ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബം സുരക്ഷിതർ. വനം വകുപ്പും പൊലീസും പട്ടികവർഗ വകുപ്പും ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് കുടുംബത്തെ കണ്ടെത്തിയത്. നിലമ്പൂർ വനമേഖല കേന്ദ്രീകരിച്ച് ആയിരുന്നു തിരച്ചിൽ നടത്തിയത്.

ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി എന്ന ശാന്ത, ഇളയ ആൺകുട്ടി എന്നിവരെയാണ് തിരികെ എത്തിച്ചത്. വനമേഖലയിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ടുമാസം ഗർഭിണിയായിരുന്നു. ശിശു പ്രസവത്തിൽ മരിച്ചതായി ഇവർ നൽകിയിട്ടുണ്ട്. കുടുംബം നിലവിൽ വനംവകുപ്പിൻ്റെ സംരക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button