Uncategorized

ചാലക്കുടിയിൽ ഒഴുക്കിൽപ്പെട്ട ഒൻപതുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കവെ യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: കാടുകുറ്റിയില്‍ ചാലക്കുടി പുഴയുടെ കൈവഴിയായ അഴങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണന്‍(30) ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മരിച്ചത്.

കുടുംബസുഹൃത്തുക്കളായ ആറ് പേരാണ് അറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒന്‍പത് വയസുകാരന്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ കൃഷ്ണന്‍ ഒഴുക്കില്‍പ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button