Uncategorized

ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ മഴക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

വിഷയത്തിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം 300 ഓളം ഇന്ത്യക്കാർ ദുരിതത്തിലാണെന്നും ഉടൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button