Uncategorized
പന്തളത്ത് ലോറി കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പന്തളത്ത് ലോറി കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം. ഇലവുംതിട്ട സ്വദേശി ശ്രീകുമാര്‍(35) ആണ് മരിച്ചത്. എംസി റോഡില്‍ പന്തളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. പന്തളം ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റ് ബൈക്ക് മുന്നേ പോയ കാറിന്റെ പിന്നില്‍ ഇടിക്കുകയും ബുള്ളറ്റിന്റെ പിന്നില്‍ ഇരുന്ന യാത്രക്കാരന്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയത്ത് എതിര്‍ വശത്ത് നിന്നും വന്ന ടാങ്കര്‍ ലോറി റോഡില്‍ വീണ ബൈക്ക് യാത്രികന്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.




