Uncategorized

പാലക്കാട് അഞ്ച് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: മുടപ്പല്ലൂരില്‍ അഞ്ചുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴ വെറ്റിനറി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷവാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് മുടപ്പല്ലൂര്‍ പ്രദേശത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ അഞ്ച് പേരെ തെരുവ് നായ കടിച്ചത്. ആളുകളെ കൂടാതെ പ്രദേശത്തെ വളര്‍ത്ത് നായ്ക്കളെയും കടിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന നായയുടെ ജഡം മലമ്പുഴ വെറ്റിനറിയിലേക്ക് മാറ്റി നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button