Uncategorized

റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിലയന്‍സ് അറിയിച്ചു. പുറംകരാര്‍ നല്‍കിയ ചില സേവനങ്ങളുടെ നികുതി കണക്കാക്കിയതിലെ സാങ്കേതികമായ അവ്യക്തതയാണ് പിഴയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 56.44 കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് . ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അഹമ്മദാബാദിലെ സെന്‍ട്രല്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പിഴ ചുമത്തിയത്. 2017-ലെ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന്‍ 74 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button