Uncategorized
ജോലിക്ക് പോകവേ അപകടം, കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു; തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരൂര്‍ സ്വദേശി ആബിദാണ് (34) മരിച്ചത്. പറവൂരില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചേരാനല്ലൂര്‍ ജങ്ഷനില്‍ ലോറി ഇടിക്കുകയായിരുന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനാണ്.
പിതാവ്: അഷ്റഫ്. മാതാവ്: ഫാത്തിമ. ഭാര്യ: ലുബ. മക്കള്‍: മറിയം മന്ന, നൂഹ് നഹാന്‍.
സഹോദരങ്ങള്‍: നൗഷാദ്, ഷാഹുല്‍ ഹമീദ്, സവാദ്, ഹാജറ.




