സിവിൽ എഞ്ചിനീയറായ ആഫ്രിക്കന്‍ വരന്, പർവ്വതാരോഹകയായ ഇന്ത്യൻ വധു; വീഡിയോ ഏറ്റെടുത്ത് നെറ്റിസെന്‍സ്

malayalam
liveTV
TRENDING :
Sabarimala Pilgrimage
Kerala Local Body Elections
SIR
Kerala Lottery
Gold Rate Today
PREV
NEXT
Video Cafe (Magazine)
2 Min read
സിവിൽ എഞ്ചിനീയറായ ആഫ്രിക്കന്‍ വരന്, പർവ്വതാരോഹകയായ ഇന്ത്യൻ വധു; വീഡിയോ ഏറ്റെടുത്ത് നെറ്റിസെന്‍സ്
Web Desk
Published : Nov 29 2025, 12:28 PM IST
Yves Kaizuka and Anjali Sharma
Yves Kaizuka and Anjali Sharma
Image Credit: twitter
GN
Follow Us
FB
TW
Linkdin
Whatsapp
Native Share
ഇന്ത്യൻ പർവ്വതാരോഹകയായ അഞ്ജലി ശർമ്മയും ദക്ഷിണാഫ്രിക്കൻ വംശജനായ സിവിൽ എഞ്ചിനീയർ യുവസ് കൈസൂക്കയും ധർമ്മശാലയിൽ വെച്ച് വിവാഹിതരായി. ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ സംസ്കാരങ്ങൾ സമന്വയിപ്പിച്ച ഈ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി.
ചില പ്രണയ ബന്ധങ്ങൾക്ക് ദേശമോ ഭാഷയോ സംസ്കാരമോ ആയ വ്യത്യാസങ്ങളൊന്നും ൃ അതിർ വരമ്പുകൾ തീർക്കാറില്ല. അത്തരത്തിൽ ഒരു പ്രണയവും വിവാഹവുമാണ് ഇന്ത്യയിലെ ധർമ്മശാലയിൽ കഴിഞ്ഞ ദിവസം നടന്നത്. ആഫ്രിക്കൻ വരന് വധുവായത് ഇന്ത്യൻ പർവ്വതാരോഹക. പരമ്പരാഗതമായ സേഹ്റയും മാലയും എല്ലാം അണിഞ്ഞെത്തിയ ആഫ്രിക്കൻ യുവാവ്. ചുമന്ന ലഹങ്കയിൽ മനോഹരിയായി ഇന്ത്യൻ വധു. വിവാഹം നടന്നത് ധർമ്മശാലയിലെ സൈനിക് റെസ്റ്റ് ഹൗസിൽ വെച്ചായിരുന്നു. എന്തായാലും ഈ ചടങ്ങ് ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ ആചാരങ്ങളെയും സംസ്കാരങ്ങളെയും മനോഹരമായി സമന്വയിപ്പിച്ചു.




