Uncategorized
ഇങ്ങ് ജപ്പാനിലും ഉണ്ടെടാ പിടി! ഗോൾഡ് സർട്ടിഫിക്കേഷൻ സ്വന്തമാക്കി ബിടിഎസ് ഹിറ്റ് ഗാനം ‘ദ ട്രൂത്ത് അൺടോൾഡ്’

ദക്ഷിണ കൊറിയൻ സൂപ്പർ ഗ്രൂപ്പായ ബിടിഎസ് ജാപ്പനീസ് സംഗീത ലോകത്ത് ചരിത്രനേട്ടം സ്വന്തമാക്കി. 2018 ൽ പുറത്തിറങ്ങിയ ‘ദ ട്രൂത്ത് അൺടോൾഡ്’ എന്ന ഗാനം 50 ദശലക്ഷം സ്ട്രീമുകൾ പിന്നിട്ട് ആർഐഎജെ ഗോൾഡ് സർട്ടിഫിക്കേഷൻ നേടി.
ലോകമെമ്പാടുമുള്ള സംഗീത ചാർട്ടുകളിൽ തങ്ങളുടെ ആധിപത്യം തുടരുന്ന ദക്ഷിണ കൊറിയൻ സൂപ്പർ ഗ്രൂപ്പ് ബിടിഎസ് ജപ്പാനിൽ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. 2018-ൽ പുറത്തിറങ്ങിയ അവരുടെ ഹിറ്റ് ഗാനം ‘ദ ട്രൂത്ത് അൺടോൾഡ്’ സ്ട്രീമിംഗ് റെക്കോർഡുകൾ തകർത്ത് ജാപ്പനീസ് സംഗീത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. സൈനിക സേവനം പൂർത്തിയാക്കി മുഴുവൻ അംഗങ്ങളും തിരിച്ചെത്തുന്നതിനായുള്ള ആർമിയുടെ കാത്തിരിപ്പിനിടയിലാണ് ഈ ഏഴ് അംഗ സംഘം കൊറിയൻ പോപ്പ് ലോകത്തെ സുപ്രധാന റെക്കോർഡ് ഭേദിച്ചിരിക്കുന്നത്.




