Uncategorized
ശബരിമലയിലെ കട്ടിളപ്പാളി കടത്തലില്‍ കൂട്ടുത്തരവാദിത്തം; ശങ്കരദാസിനെയും വിജയകുമാറിനെയും വീണ്ടും വിളിപ്പിച്ച് SIT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ അംഗങ്ങള്‍ വീണ്ടും ചോദ്യമുനയിലേക്ക്. കെ പി ശങ്കരദാസിനെയും എന്‍ വിജയകുമാറിനെയും വീണ്ടും വിളിപ്പിച്ചു. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബോര്‍ഡ് തീരുമാനത്തില്‍ ഇരുവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. 2019ല്‍ ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ ചര്‍ച്ച നടത്തിയപ്പോഴും ഉദ്യോഗസ്ഥരുടെ ഫയല്‍നീക്കവുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങളും തന്നെ പിന്തുണക്കുകയായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.




