Uncategorized
‘പൊലീസിനെ ബോംബെറിഞ്ഞ കേസിലെ ശിക്ഷാവിധി തടയണം’; പയ്യന്നൂര്‍ LDF സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍

എറണാകുളം: പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ നിഷാദ് ഹൈക്കോടതിയില്‍. പൊലീസിനെ ബോംബ് എറിഞ്ഞ കേസിലെ ശിക്ഷാവിധി തടയണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി പ്രോസിക്യൂഷന് നോട്ടീസ് അയച്ചു. ഡിസംബര്‍ എട്ടിനകം മറുപടി നല്കാന് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിക്ഷാവിധി തടയണം എന്ന ആവശ്യത്തില്‍ ഹൈക്കോടതി ഡിസംബര്‍ എട്ടിന് തീരുമാനം എടുക്കും. 20 വര്‍ഷം തടവുശിക്ഷയെ തുടര്‍ന്ന് വി കെ നിഷാദ് ജയിലിലാണ്.




