Uncategorized

കോൺഗ്രസ് നേതാക്കൾ സ്ത്രീത്വത്തെ അപമാനിക്കുന്നു; രാഹുലിനെതിരായ പരാതിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്‌നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയല്ലോ എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്‌പെന്‍ഷന്‍ പ്രധാന നടപടിയെന്നാണ് വി ഡി സതീശന്‍ ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം. ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button