Uncategorized
ഇല്ലാത്ത വീട്ടുനമ്പറില്‍ 226 വ്യാജവോട്ട്’; അടൂരില്‍ ആരോപണമുയര്‍ത്തി സിപിഎം

അടൂര്‍ നഗരസഭയില്‍ വ്യാജ വോട്ടെന്ന് ആരോപണം ഉയര്‍ത്തി സിപിഎം. അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡില്‍ ഇല്ലാത്ത വീട്ടുനമ്പറില്‍226 വ്യാജവോട്ട് ചേര്‍ത്തെന്നാണ് ആരോപണം. കരടുപട്ടികയില്‍ തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ല. വിവിധ മതത്തില്‍പ്പെട്ടവരുടെ പേരുകള്‍ ഒരു വീട്ടുനമ്പറിലാണ് ചേര്‍ത്തിരിക്കുന്നത്. 001/01 എന്ന വീട്ടിലാണ് 226 വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. വാര്‍ഡില്‍ ഇങ്ങനെയൊരു വീട് തന്നെയില്ലെന്നും ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം ചെയ്തതാണെന്നുമാണ് പരാതി.




