Uncategorized

രാഹുലിനെതിരെയുള്ള കേസിൽ നിർണ്ണായക നീക്കവുമായി പൊലീസ്; അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസിൽ നിർണ്ണായക നീക്കവുമായി പൊലീസ്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് പൊലീസ്. നെയ്യാറ്റിൻകര ജെഎഫ്എംസി 7 ലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് ഗുരുതര ലൈംഗിക അതിക്രമങ്ങൾ എന്ന് വ്യക്തമാകുന്ന എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്തു വിട്ടു. രാഹുൽ 2025 മാർച്ച്‌ നാലിനു തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വെച്ച് അതിജീവിതയെ പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏൽപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു. 2025 മാർച്ച്‌ 17 ന് അതിജീവിതയുടെ ഫ്ലാറ്റിൽ വെച്ച് ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഗർഭിണിയാണെന്നു അറിഞ്ഞു വെച്ചും പീഡിപ്പിച്ചെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. 2025 ഏപ്രിൽ 22 ആം തീയതി തൃക്കണ്ണാപുരത്തെ വീട്ടിൽ വെച്ചും പാലക്കാട്‌ ഫ്ലാറ്റിൽ വെച്ചുമായിരുന്നു പീഡനം നടത്തിയത്. അതേസമയം 2025 മെയ് 30 നാണ് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയത്. അതിജീവിതയെ ഈ കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button