Uncategorized
ഉണ്ണിത്താൻ തലമറന്ന് എണ്ണ തേയ്ക്കരുത്; തേച്ചാൽ എന്ത് സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും’

കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന് ഭീഷണിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തന്‍ ജയന്ത് ദിനേശ്. ഉണ്ണിത്താന്‍ തല മറന്ന് എണ്ണ തേയ്ക്കരുതെന്നും തേച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചുതരുമെന്നുമായിരുന്നു ജയന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സദാചാര പ്രശ്‌നത്തില്‍ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരന്‍ സംരക്ഷണം ഒരുക്കിയിരുന്നു. പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല സുധാകരന്റെ സംരക്ഷണമെന്നും ജയന്ത് കുറിച്ചു




