വാപുര ക്ഷേത്രനിർമാണത്തിനു അനുമതി നിഷേധിച്ച എരുമേലി പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: എരുമേലിയില്‍ വാപുര ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈക്കോടതി നോട്ടീസ്. ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി ഫൗണ്ടർ ട്രസ്റ്റിമാരായ ജോഷി പി, ആർ വേണുഗോപാൽ, വിജി തമ്പി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ വസ്തുവില്‍ ശബരിമല ധർമ്മശാസ്ത്താവിന്റെ പ്രധാന സേവകനും എരുമേലിയുടെ അധിപനുമായ ശ്രീ വാപുര സ്വാമിക്ക് ഷേത്രം നിർമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് കെ സോഫ്റ്റ് വഴി എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം കൂടി അപേക്ഷ തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.



