Uncategorized

പതിമൂന്നുകാരിയെ മധുരയിലും ഗോവയിലും എത്തിച്ച് പീഡിപ്പിച്ചു; വർക്കല സ്വദേശി പിടിയിൽ

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ മധുരയിലും ഗോവയിലും എത്തിച്ച് പീഡിപ്പിച്ച 26കാരന്‍ പിടിയില്‍. തുമ്പോട് സ്വദേശി ബിനുവിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഈ മാസം 18-ാം തിയതി പ്രതി വര്‍ക്കലയില്‍ നിന്ന് പെണ്‍കുട്ടിയുമായി മധുരയിലെത്തി. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് ഗോവയിലേക്ക് പോയത്. പിന്നീട് ഗോവയിലെത്തിച്ച് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു. എറണാകുളത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ ശിശു സംരക്ഷണ സമിതിക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button