Uncategorized

69-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് ഇന്ന് ഹരിയാനയിൽ തുടക്കമാകും

69-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് ഹരിയാന ഭിവാനിയിലെ ഭീം സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. ആകെ 40 ഇനങ്ങളിൽ മത്സരം നടക്കുന്ന മീറ്റ് നവംബർ 30ന് അവസാനിക്കും.
കേരളം, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് മീറ്റിലെ ഫേവറേറ്റുകൾ. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യൻമാരായ കേരളം ഇക്കുറിയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 71 അംഗ സംഘവുമായി മീറ്റിനെത്തിയ കേരളം 40 ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. ആതിഥേയരായ ഹരിയാനയും രണ്ടും കൽപ്പിച്ചാണ് ട്രാക്കിലിറങ്ങുന്നത്.

കഴിഞ്ഞതവണ പ്രകടനം മോശമായിരുന്നെങ്കിലും സ്വന്തം തട്ടകത്തിൽ ലഭിക്കുന്ന ആനുകൂല്യവും, കാലാവസ്ഥയുമെല്ലാം തങ്ങൾക്കനുകൂലമാവുമെന്ന് ഹരിയാനക്കാർ കണക്കുകൂട്ടുന്നു. 2024ൽ രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തിയ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും മീറ്റിൽ മികച്ച കായികതാരങ്ങളെ അണിനിരത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button