Uncategorized
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത്; പുരുഷൻമാരേക്കാൾ കൂടുതൽ വനിതകൾ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ആകെ 75,632 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 39,604 സ്ത്രീകളും, 36,027 പുരുഷന്മാരും, ഒരു ട്രാൻസ്ജെൻഡറും ഇത്തവണ സ്ഥാനാർത്ഥികളായുണ്ട്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്.




