Uncategorized

സര്‍ക്കാര്‍ വസതി ഒഴിയാന്‍ റാബ്രി ദേവിക്ക് നോട്ടീസ്; പ്രതികരിച്ച് രോഹിണി ആചാര്യ

പട്‌ന: ബിഹാറില്‍ ഔദ്യോഗിക വസതിയുടെ പേരില്‍ തര്‍ക്കം. സര്‍ക്കാര്‍ വസതി ഒഴിയാന്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിക്ക് നോട്ടീസ് അയച്ചു. ഭര്‍ത്താവും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും താമസിക്കുന്നത് റാബ്രി ദേവിയുടെ വസതിയിലാണ്.

‘സര്‍ക്കുലര്‍ വണ്‍’ എന്ന സര്‍ക്കാര്‍ വസതി 20 വര്‍ഷമായി റാബ്രി ദേവിയുടെ പേരിലാണുള്ളത്. ആര്‍ജെഡിയുടെ നേതൃയോഗങ്ങള്‍ നടക്കുന്നതും സര്‍ക്കുലര്‍ വണ്ണിലാണ്. ഹാര്‍ഡിംഗ് റോഡിലുള്ള സെന്‍ട്രല്‍ പൂള്‍ ഹൗസ് നമ്പര്‍ 39 എന്ന പുതിയ സര്‍ക്കാര്‍ വസതി ഇവര്‍ക്ക് അനുവദിച്ചു.

ചട്ടങ്ങള്‍ പ്രകാരം റാബ്‌റി ദേവി വസതി ഒഴിയണമെന്ന് ബിജെപി വക്താവ് നീരജ് കുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്വത്തും അപഹരിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിമര്‍ശനവുമായി ആര്‍ജെഡിയും രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button