രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയേക്കും

ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു.ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയേക്കും. പരാതി നല്‍കിയാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തുടര്‍നീക്കങ്ങള്‍ വേഗത്തിലാക്കുംപെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെ ഇന്നലെയാണ് പുറത്തു വന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും ശബ്ദരേഖ വന്നതോടെ ലൈംഗികാരോപണ വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവമായി. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്‍കാനുള്ള നീക്കം നടക്കുന്നുവെന്നും വിവരമുണ്ട്.പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ലൈംഗികാരോപണ വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി തുടര്‍ നീക്കങ്ങളിലേക്ക് കടക്കും.അത് രാഹുല്‍ മാങ്കൂട്ടത്തിലിനു തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് സാഹചര്യത്തിലുണ്ടായ പുതിയ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ല. രാഹുലിനെതിരെ നടപടി സ്വീകരിച്ചതാണെന്നും കൂടുതല്‍ നടപടി ഉണ്ടാകുമോ എന്ന് പറയാന്‍ താന്‍ ആളല്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.




