Uncategorized
വിമതരേ…ഇനി പുറത്തെന്ന് മുസ്‌ലിം ലീഗ്; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: കോര്‍പ്പറേഷനിലെ വിമത നീക്കത്തില്‍ നടപടിയുമായി മുസ്‌ലിം ലീഗ്. വിമതരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വാരത്തെ ലീഗ് വിമതന്‍ റയീസ് അസ്അദി, ആദികടലായിയിലെ വിമതന്‍ വി മുഹമ്മദ് അലി, വി കെ അബ്ദുല്‍ ജബ്ബാര്‍, ഷാജി കടലായി എന്നിവര്‍ക്ക് എതിരെയാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതുവരെ വിമതര്‍ പിന്മാറുമെന്ന വിശ്വാസത്തിലായിരുന്നു ലീഗ്. എന്നാല്‍ വിമതര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെയാണ് ലീഗ് നടപടിയിലേക്ക് കടന്നത്.




