Uncategorized
സ്വവർഗാനുരാഗികളുടെ ഡേറ്റിങ്ആപ്പിലൂടെ പരിചയം,വീട്ടിലെത്തി കിടപ്പുമുറിയിൽ പൂട്ടിയിട്ട് ക്യുആർ കോഡ് വഴി പണം തട്ടി

എറണാകുളം: കൊച്ചിയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവർ യുവാവിനെ പൂട്ടിയിട്ട് പണം കവർന്നു. വടക്കൻ പറവൂരിലാണ് സംഭവം. കോട്ടുവള്ളി സ്വദേശിയായ യുവാവാണ് സ്വന്തം വീട്ടിൽ കവർച്ചയ്ക്ക് ഇരയായത്. ഞായറാഴ്ചയായിരുന്നു സംഭവം.സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് യുവാവിനെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. 20000 രൂപ നഷ്ടമായതായാണ് പരാതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മറ്റൊരു സുഹൃത്തിനെ കൂടെക്കൂട്ടിയാണ് പരാതിക്കാരന്റെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയത്. ഇരുവരും ചേർന്ന് പരാതിക്കാരനെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി.




