Uncategorized
മലപ്പുറം പൂക്കോട്ടൂരിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. കൊല്ലപ്പറമ്പിൽ വീട്ടിൽ അമീർ ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കടബാധ്യതകൾ തീർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭത്തിനു ശേഷം പ്രതി ജുനൈദ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




