ചാരവും പുകയും ഇന്ത്യയില്‍; എത്യോപ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എത്യോപ്യയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യയിലേക്ക് നീങ്ങിയതോടെയാണ് ജാഗ്രതാ നിര്‍ദേശം. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 12,000 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. അഗ്നിപര്വത്തില് നിന്നുള്ള ചാരവും പുകയും ചെങ്കടലിനു മുകളിലൂടെ യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇവിടെ നിന്ന് ഇന്ത്യ, പാകിസ്ഥാനിലും വരെ എത്തി. കരിമേഘം ഇപ്പോള്‍ ഇപ്പോള്‍ വടക്കന്‍ അറബിക്കടലിന് മുകളിലൂടെ മേഘം വ്യാപിക്കുകയാണ്.
വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കരിമേഘവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡല്‍ഹിക്കു പുറമെ, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും കരിമേഘം വ്യാപിക്കുന്നുണ്ട്.




