Uncategorized

‘അണുബാധ’, പിതാവിന് പിന്നാലെ സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനും ആശുപത്രിയില്‍ ചികിത്സ തേടി

പിതാവിന് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചലിനെയും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

അതേസമയം സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ച് നിരീക്ഷിച്ച് വരികയാണെന്ന് കുടുംബ ഡോക്ടര്‍, ഡോ. നമന്‍ ഷാ വ്യക്തമാക്കി. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായാല്‍ ഇന്ന് തന്നെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ആശുപത്രി വിടാനാകും.

‘രാത്രി ഒന്നരയോടെ 1.30 ശ്രീനിവാസ് മന്ദാനയ്ക്ക് നെഞ്ചിന്റെ ഇടതുഭാഗത്ത് നിന്ന് ഒരു വേദന വന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മകന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഒരു ആംബുലന്‍സ് അയച്ചു. ഇസിജി എടുത്തപ്പോള്‍ ഹൃദയാഘാതവുമായി ബന്ധപ്പെട്ട എന്‍സൈമുകള്‍ ഉയര്‍ന്നതായി കണ്ടെത്തി. അദ്ദേഹം അതുകൊണ്ട് തന്നെ നിരീക്ഷണത്തിലാണ്,’ ഡോക്ടര്‍ പറഞ്ഞു.

സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന ഫാം ഹൗസില്‍ വച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവച്ചതായും മാധ്യമങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. എന്നാല്‍, വിവാഹ ആഘോഷങ്ങള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നതിനെ സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

2019 മുതല്‍ പ്രണയത്തിലായിരുന്ന സ്മൃതി മന്ദാനയും പലാഷ് മുച്ചലും തങ്ങളുടെ പ്രണയം അടുത്തിടെയാണ് പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ലോകകപ്പ് നേടിയ വേദിയില്‍ വെച്ച് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button