ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 12 ഇടത്ത് LDFന് ജയം

ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട് വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല.ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ പത്രിക പിൻവലിച്ചു.
നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂർ വാർഡ് എൽ ഡി എഫ് സ്ഥാനാർഥി ഇ രജിത. തളിയിൽ കെ വി പ്രേമരാജൻ എന്നിവരാണ് എതിരില്ലാത്തവർ. നിലവിൽ കണ്ണൂരിൽ ആകെ 12 ഇടത്ത് LDF ന് എതിരില്ല. 5 ആന്തൂർ നഗരസഭ, 3 മലപ്പട്ടം, 4കണ്ണപുരം എന്നി വാർഡുകളാണ് എതിരില്ലാതെ വിജയം നേടിയത്.




