Uncategorized
84% സീറ്റിലും മുസ്ലിം വിദ്യാർത്ഥികൾ; ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ബിജെപി

ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ (SMVDIME) 84 ശതമാനം സീറ്റുകളിൽ മുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിനെതിരേ ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. റിയാസി ജില്ലയിലെ തെരുവുകളിൽ വലതുപക്ഷ സംഘടനകൾ പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് പ്രവേശന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സമർപ്പിച്ചു.




