Uncategorized
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽ കുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം.




