Uncategorized
കുനിത്തല ശ്രീനാരായണ ഗുരു മഠം പത്താമത് പ്രതിഷ്ഠാദിന വാർഷിക ആഘോഷം ഗുരു മഠത്തിൽ വച്ച് നടന്നു.

പേരാവൂർ:കുനിത്തല ശ്രീനാരായണ ഗുരു മഠം പത്താമത് പ്രതിഷ്ഠാദിന വാർഷിക ആഘോഷം ഗുരു മഠത്തിൽ വച്ച് നടന്നു. പ്രതിഷ്ഠാദിന വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം മാതൃസമിതി പ്രസിഡണ്ട് ചന്ദ്രമതി ടീച്ചറുടെ അധ്യക്ഷതയിൽ മഠം പ്രസിണ്ടഡ് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.മാക്കുറ്റി ശിവൻ,കെ കെ മോഹൻദാസ് , വി ബാബു മാസ്റ്റർ, സുജിത്ത് , പ്രമീള, വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കായിക മേളയിൽ സ്വർണം നേടിയ ഉല്ലാസ് അംഗജനെയും ജില്ലാ കായിക മേളയിൽ സ്വർണ്ണം നേടിയ സാരംഗ് സനീഷിനെയും ചടങ്ങിൽ ആദരിച്ചു.




