Uncategorized
20 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷിന് ആഭ്യന്തരം നഷ്ടമായി; വകുപ്പ് പിടിച്ചുവാങ്ങി ബിജെപി; പകരം ധനവകുപ്പ്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി ബിഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപി മുഖ്യമന്ത്രി സ്ഥാനം ജെഡിയുവിന് തന്നെ നല്‍കിയപ്പോള്‍ ആഭ്യന്തര വകുപ്പ് അവരുടെ പക്കല്‍ നിന്നും പിടിച്ചു വാങ്ങി. 20 വര്‍ഷത്തിന് ശേഷമാണ് ജെഡിയുവിന്റെ കയ്യില്‍ നിന്ന് ആഭ്യന്തര വകുപ്പ് നഷ്ടമാകുന്നത്.
എന്‍ഡിഎയുടെ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സാമ്രാട്ട് ചൗധരിയാണ് ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍. ബിജെപി നേതാവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ വിജയ് സിന്‍ഹയ്ക്ക് റവന്യു വകുപ്പാണ് ലഭിച്ചത്. നേരത്തെ സാമ്രാട്ട് ചൗധരി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് ഇക്കുറി ജെഡിയു നേതാവ് ബിജേന്ദ്ര പ്രസാദിന് നല്‍കി.




